രേണുക വേണു|
Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (19:32 IST)
മലയാള സിനിമയില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത അഭിനേത്രിയാണ് ബിന്ദു പണിക്കര്‍. ഹാസ്യതാരമായാണ് ബിന്ദു സിനിമയിലെത്തിയത്. എന്നാല്‍ പിന്നീട് വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങളിലൂടേയും ബിന്ദു പ്രേക്ഷകരെ ഞെട്ടിച്ചു. ബിന്ദു പണിക്കരുടെ ഏറ്റവും മികച്ച സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. സൂത്രധാരന്‍
2001 ല്‍ റിലീസ് ചെയ്ത സൂത്രധാരനില്‍ അതുവരെ മലയാളി കാണാത്ത ബിന്ദു പണിക്കരെയാണ് കണ്ടത്. ദിലീപും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂത്രധാരന്‍ സംവിധാനം ചെയ്തത് ലോഹിതദാസാണ്. ദേവുമ്മ (ദേവയാനി) എന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ബിന്ദു പണിക്കര്‍ സൂത്രധാരനില്‍ അവതരിപ്പിച്ചത്. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ കഥാപാത്രത്തിലൂടെ ബിന്ദു പണിക്കര്‍ സ്വന്തമാക്കി.
2. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
1998 ലാണ് രാജസേനന്‍ സംവിധാനം ചെയ്ത ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം റിലീസ് ചെയ്തത്. കെ.പി.എ.സി.ലളിത, കലാരഞ്ജിനി, ബിന്ദു പണിക്കര്‍ എന്നിവരാണ് ചിത്രത്തില്‍ മത്സരിച്ചഭിനയിച്ചത്. അതില്‍ തന്നെ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച ഇന്ദുമതി എന്ന കഥാപാത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.
3. ഉടയോന്‍
ഭദ്രന്‍ സംവിധാനം ചെയ്ത ഉടയോന്‍ 2005 ലാണ് റിലീസ് ചെയ്തത്. മോഹന്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രം വന്‍ പരാജയമായിരുന്നു. എങ്കിലും ചിത്രത്തില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച ഇച്ചമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
4. ജോക്കര്‍
ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ 2000 ത്തിലാണ് റിലീസ് ചെയ്തത്. ദിലീപും മന്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരേസമയം ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത കഥാപാത്രമാണ് ജോക്കറിലെ സുശീല. ബിന്ദു പണിക്കര്‍ വളരെ മികച്ചതാക്കിയ കഥാപാത്രങ്ങളില്‍ എടുത്തുപറയേണ്ടത്.