മോഹന്‍ലാലിനൊപ്പം ഒരു ഡാന്‍സ് കളിക്കാന്‍ വേണ്ടി മാത്രം രണ്ട് തെന്നിന്ത്യന്‍ നടിമാര്‍ എത്തി; സിനിമ ഇതാണ്

രേണുക വേണു| Last Updated: വ്യാഴം, 15 ജൂലൈ 2021 (13:57 IST)

മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. സിനിമ താരങ്ങള്‍ക്കിടയില്‍ മോഹന്‍ലാലിനുള്ള സ്വീകാര്യത വളരെ വലുതാണ്. മോഹന്‍ലാലിനൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത അഭിനേതാക്കള്‍ കാണില്ല. മോഹന്‍ലാല്‍ ചിത്രത്തില്‍ നൃത്തരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന രണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുണ്ട്. 2001 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാക്കക്കുയില്‍ എന്ന സിനിമയിലാണ് അക്കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന രണ്ട് നടിമാര്‍ അഭിനയിക്കുന്നത്.

ശ്വേത മോനോനും രമ്യ കൃഷ്ണനുമാണ് ഈ രണ്ട് നടിമാര്‍. കാക്കക്കുയിലിലെ 'അലാരേ ഗോവിന്ദാ...' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ശ്വേത മേനോന്‍ നൃത്തംവയ്ക്കുന്നത്. മോഹന്‍ലാലും മുകേഷും ഈ ഗാനരംഗത്തില്‍ ശ്വേതയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നുണ്ട്. ഇന്നും മലയാളികളുടെ ഇഷ്ടഗാനമാണ് ഇത്. ഈ ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ മാത്രമാണ് അന്ന് ശ്വേത മേനോന്‍ എത്തിയത്.രമ്യ കൃഷ്ണനും ഇതുപോലെ ഒരു ഗാനരംഗത്ത് മാത്രമാണ് കാക്കക്കുയില്‍ പ്രത്യക്ഷപ്പെടുന്നത്. 'മേഘരാഗം..' എന്ന് തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് രമ്യ കൃഷ്ണ തിമിര്‍ത്ത് നൃത്തം ചെയ്യുന്നത്. മോഹന്‍ലാലും ഈ നൃത്തരംഗത്തില്‍ രമ്യക്കൊപ്പം ഡാന്‍സ് കളിക്കുന്നുണ്ട്. സംവിധായകന്‍ പ്രിയദര്‍ശന്റെ ക്ഷണം സ്വീകരിച്ചാണ് ഒരു ഗാനരംഗത്ത് മാത്രമാണെങ്കിലും അഭിനയിക്കാന്‍ ഇരുവരും സമ്മതം മൂളിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :