അത് മോഹൻലാൽ അല്ല നിവിൻ പോളിയാണ്!

മലയാളത്തിൽ ഏറ്റവും കൂടുതൽ പണം വരുന്ന സിനിമകൾ മോഹൻലാലിന്റേതായിരുന്നു. എന്നാൽ 2016ന്റെ പകുതി ആയപ്പോൾ ആ സ്ഥാനം നിവിൻ പോളി തട്ടിയെടുത്തുവെന്നാണ് വിവരം. ടെലിവിഷൻ റേറ്റിംഗിന്റെ കാര്യത്തിലും മോഹൻലാലിനെ വെല്ലാൻ ഇതുവരെ ആരുമുണ്ടായിരുന്നില്ല.

aparna shaji| Last Modified ബുധന്‍, 22 ജൂണ്‍ 2016 (15:00 IST)
മലയാളത്തിൽ ഏറ്റവും കൂടുതൽ പണം വരുന്ന സിനിമകൾ മോഹൻലാലിന്റേതായിരുന്നു. എന്നാൽ 2016ന്റെ പകുതി ആയപ്പോൾ ആ സ്ഥാനം നിവിൻ പോളി തട്ടിയെടുത്തുവെന്നാണ് വിവരം. ടെലിവിഷൻ റേറ്റിംഗിന്റെ കാര്യത്തിലും മോഹൻലാലിനെ വെല്ലാൻ ഇതുവരെ ആരുമുണ്ടായിരുന്നില്ല.

2015 പോലെ 2016ഉം നിവിന് വളരെ നല്ല സമയമാണ്. നിവിന്റെ ആക്ഷൻ ഹീറോ ബിജുവും, ജേക്കബിന്റെ സ്വർഗരാജ്യവുമാണ് കളക്ഷനിൽ മുന്നിൽ നിൽക്കുന്നത്. മലയാളത്തിലെ എറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ പടം മോഹൻലാലിന്റേത് തന്നെയാണ്. എന്നാൽ ഈ വർഷം പണം വാരിയിരിക്കുന്നത് നിവിൻ ആണ്.

ഈ വര്‍ഷം ഇനിയും നിവിന്‍ പോളിയുടേതായി മൂന്ന് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു. അടുത്തത് അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതിനിടയില്‍ ഒരു തമിഴ് ചിത്രവും ചെയ്യുന്നുണ്ട്. പ്രതീക്ഷകൾ ഉയർത്തുമെന്നാണ് വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :