aparna shaji|
Last Updated:
ബുധന്‍, 22 ജൂണ്‍ 2016 (14:05 IST)
മലയാള സിനിമയുടെ അഭിമാനമാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ സൗന്ദര്യത്തിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല. പ്രായം കൂടും തോറും, ചെറുപ്പമാകുന്ന സൗന്ദര്യമാണ് മമ്മൂട്ടിയുടേതെന്ന് ആരാധകർ പറയുന്നുണ്ടെങ്കിലും അതൊരു സത്യം തന്നെയാണ്. സൗന്ദര്യത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയ്ക്ക് വേണമെങ്കിൽ ദുൽഖറിന്റെ അനുജനായിട്ട് അഭിനയിക്കാമെന്നും ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചെന്നും
കമൽ പറയുന്നു.
മമ്മൂക്കയെപ്പോലെ ചെറുതാകാനും സൗന്ദര്യം വയ്ക്കാനും തനിയ്ക്ക് കഴിയില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ അസൂയ തോന്നാറുണ്ടെന്നും കമൽ പറഞ്ഞു. മമ്മൂട്ടിയുടെ യൗവ്വനം കണ്ട് അസൂയ മൂത്തുനിൽക്കുന്ന ഒരാളാണ് താൻ എങ്കിലും അസൂയയോടൊപ്പം ആരാധനയുമുണ്ട് എന്ന് കമൽ കൂട്ടിച്ചേർത്തു.
മമ്മൂക്കയെ ഇപ്പോഴും സുമുഖനും സുന്ദരനുമായി മാത്രമേ കാണാൻ കഴിയുകയുള്ളു. അറുപത്തി അഞ്ചാം വയസ്സിലും സ്റ്റൈലും ഇമേജും ഇത്രത്തോളം സൂക്ഷിക്കുന്ന മറ്റൊരു നടൻ ലോകസിനിമയിലില്ലെന്നാണ് സംവിധായകൻ കമൽ പറയുന്നത്.