'സാന്റോറിനി വിളിക്കുന്നു'; ഗ്ലാമര്‍ ചിത്രങ്ങളുമായി മീര ജാസ്മിന്‍

രേണുക വേണു| Last Modified ബുധന്‍, 8 ജൂണ്‍ 2022 (16:14 IST)

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായാണ് മീര രണ്ടാം വരവ് നടത്തിയിരിക്കുന്നത്.


മകള്‍ സിനിമയുടെ പ്രചാരണ പരിപാടികള്‍ തുടങ്ങിയ സമയത്താണ് മീര സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആകാന്‍ തുടങ്ങിയത്. തന്റെ പുതിയ ചിത്രങ്ങളെല്ലാം മീര ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. മകള്‍ റിലീസ് ചെയ്ത ശേഷവും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്.
മീര പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഗ്ലാമറസ് ചിത്രങ്ങളാണ് മീര പങ്കുവെച്ചിരിക്കുന്നത്.

'സാന്റോറിനി വിളിക്കുന്നു...എനിക്ക് ഉറപ്പായും പോകണം' എന്ന ക്യാപ്ഷനോടെയാണ് മീര ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :