രേണുക വേണു|
Last Modified ബുധന്‍, 1 ജൂണ്‍ 2022 (11:26 IST)
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍. വ്യത്യസ്തമായ അവതരണ ശൈലിയാണ് മീനാക്ഷിയെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാക്കിയത്. മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്ന പരിപാടിയിലൂടെയാണ് മീനാക്ഷി വളരെ ശ്രദ്ധിക്കപ്പെട്ടത്.
സോഷ്യല്‍ മീഡിയയിലും മീനാക്ഷി വളരെ സജീവമാണ്. തന്റെ ചിത്രങ്ങള്‍ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷിയുടെ ഏറ്റവും പുതിയ പോസ്റ്റും ഇതിനോടകം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
'നായിക നായകന്‍' എന്ന മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി ടെലിവിഷന്‍ രംഗത്തേക്ക് കടന്നു വരുന്നത്. മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിന് സംവിധായകന്‍ ലാല്‍ ജോസ് മുഖ്യ വിധികര്‍ത്താവായി എത്തിയ പരിപാടിയില്‍ മീനാക്ഷിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷമാണ് താരം മിനിസ്‌ക്രീനില്‍ സജീവമാകുന്നത്. മറിമായം എന്ന ടെലിസീരിയലിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.
മാലിക്, ഹൃദയം എന്നീ സിനിമകളില്‍ അഭിനയിച്ച മീനാക്ഷി മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തില്‍ അധികം ആളുകള്‍ മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.
ആലപ്പുഴ ജില്ലയിലെ മരാരികുളം സ്വദേശിനിയായ മീനാക്ഷിയുടെ ജനനം 1996 ജൂലൈ 12നാണ്. തട്ടുംപുറത്ത് അച്യുതന്‍ ആണ് മീനാക്ഷിയുടെ അരങ്ങേറ്റ ചിത്രം. മാലിക്കില്‍ ഫഹദ് ഫാസിലിന്റെ മകളായി എത്തി മികച്ച പ്രകടനമായരുന്നു മീനാക്ഷിയുടേത്.