മമ്മൂട്ടി മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ച സിനിമ?

രേണുക വേണു| Last Modified ശനി, 14 മെയ് 2022 (08:50 IST)

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മറ്റൊരു ഇന്‍ഡസ്ട്രിയിലേയും സൂപ്പര്‍താരങ്ങള്‍ തമ്മില്‍ ഇല്ലാത്ത ആത്മബന്ധം മലയാളത്തിന്റെ രണ്ട് മഹാനടന്‍മാര്‍ തമ്മിലുണ്ട്. ഇരുവരും അമ്പതിലേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചത് അതിനുള്ള തെളിവാണ്. സഹോദരങ്ങളായും സുഹൃത്തുക്കളായും നായകനും വില്ലനുമായും ഇരുവരും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, മമ്മൂട്ടി മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ച സിനിമ ഏതാണെന്ന് അറിയുമോ? അങ്ങനെയൊരു സിനിമയുണ്ട്.

മമ്മൂട്ടിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം 1982 ല്‍ ജിജോ പുന്നോസ് സംവിധാനം ചെയ്ത പടയോട്ടമാണ്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്. കമ്മാരന്‍ എന്നായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :