ഗേൾഫ്രണ്ട് ഇന്ത്യയിൽ മാത്രമല്ല എല്ലായിടത്തും എക്സ്പെൻസീവ് ആണ്, നിക്കർ കീറി പോകും!!

അഭിറാം മനോഹർ| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (13:06 IST)
ടൊവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന്റെ വാലന്റൈൻസ് ഡേ റിലീസ് ചെയ്‌തു. വളരെ രസകരമായാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ടൊവിനൊയും നടി ഇന്ത്യ ജാർവിസുമാണ് ടീസറിലുള്ളത്.

ടൊവിനൊ ആദ്യമായി നിർമാണത്തിൽ പങ്കാളിയാവുന്ന ചിത്രം ചിത്രം കൂടിയാണിത്. റംഷി അഹമ്മദ്,ആന്റോ ജോസഫ്,സിനു സിദ്ധാർഥ് എന്നിവരാണ് ടൊവിനൊയുടെ ഒപ്പം ചിത്രം നിർമിക്കുന്നത്. 2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ജിയോ ബേബിയാണ് ചിത്രം ഒരുക്കുന്നത്. ഒരു റോഡ് മൂവിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സിനു സിദ്ധാര്‍ഥ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നു.സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :