രാവും പകലും അധ്വാനിച്ചു, മറികടക്കാന്‍ നോക്കിയത് സ്വന്തം നേട്ടങ്ങളെ, സൂര്യയെ കുറിച്ച് നടന്‍ കാര്‍ത്തി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (17:20 IST)
രണ്ട് പതിറ്റാണ്ടിലേറെയായി സൂര്യ സിനിമ ലോകത്ത് സജീവമാണ്. അഭിനയ ലോകത്ത് എത്തി 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് നടന്‍.സൂര്യയുടെ സഹോദരനും നടനുമായ കാര്‍ത്തി തന്റെ ജ്യേഷ്ഠനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.

തന്റെയും സൂര്യയുടെയും കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് കാര്‍ത്തി എഴുതിയത് ഇങ്ങനെ.

'തന്റെ ഓരോ മൈനസും തന്റെ ഏറ്റവും വലിയ പ്ലസ് ആക്കുന്നതിന് രാവും പകലും പ്രവര്‍ത്തിച്ചു. സ്വന്തം നേട്ടങ്ങളെ മറികടക്കുന്നതില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു വ്യക്തിയെന്ന നിലയില്‍, ഇതിനകം തന്നെ ഉദാരമനസ്‌കനായ തന്റെ ഹൃദയം കൂടുതല്‍ വലുതാക്കി. അര്‍ഹതയുള്ള ആയിരക്കണക്കിന് കുട്ടികളുടെ ജീവിതം രൂപപ്പെടുത്തി. അതാണ് എന്റെ സഹോദരന്‍!#25YearsOfCultSuriyaism'-കാര്‍ത്തി കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :