അഭിറാം മനോഹർ|
Last Modified ബുധന്‍, 8 ജനുവരി 2025 (18:26 IST)
ഓസ്‌കറില്‍ എത്തുന്ന ഇന്ത്യന്‍ സിനിമകളെ വിമര്‍ശിച്ച് ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന രാജ്യവിരുദ്ധ സിനിമകള്‍ മാത്രമാണ് ഓസ്‌കര്‍ പട്ടികയിലേക്ക് തിരെഞ്ഞെടുക്കപ്പെടുന്നതെന്ന് കങ്കണ ആരോപിച്ചു. തന്റെ പുതിയ സിനിമയായ എമര്‍ജന്‍സിയുടെ പ്രചാരണാര്‍ഥം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പ്രസ്താവന.
ഓസ്‌കാറില്‍ ഏറെ നേട്ടങ്ങള്‍ കൊയ്ത സ്ലംഡോഗ് മില്യണയര്‍ പോലുള്ള സിനിമകള്‍ ഇന്ത്യയെ വളരെ മോശമായാണ് ചിത്രീകരിക്കുന്നത്. അത്തരം ചിത്രങ്ങള്‍ ഇപ്പോഴും പ്രശംസിക്കപ്പെടുന്നു. ഇത്തരം പുരസ്‌കാരങ്ങള്‍ക്കായി ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അത് ഇന്ത്യന്‍ പുരസ്‌കാരങ്ങളായാലും അന്താരാഷ്ട്ര പുരസ്‌കാരങ്ങളായാലും. എമര്‍ജന്‍സി അന്താരാഷ്ട്ര നിലവാരമുള്ള സിനിമയാണ്. ഏത് വിദേശ സിനിമകളോടും കിടപിടിക്കാന്‍ ശേഷിയുള്ള ചിത്രമാണ്. പക്ഷേ ആഗോളരാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് എനിക്കറിയാം. അതിനാല്‍ തന്നെ ഇത്തരം പുരസ്‌കാരങ്ങളില്‍ എനിക്ക് പ്രതീക്ഷയില്ല. കങ്കണ പറഞ്ഞു.