തിയേറ്ററുകളിൽ 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാം: നിയന്ത്രണങ്ങൾ എടുത്തുമാറ്റി തമിഴ്‌നാട് സർക്കാർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജനുവരി 2021 (14:51 IST)
തിയേറ്ററുകളിൽ 100 ശതമാനവും ആളുകളെ പ്രവേശിപ്പിക്കാമെന്ന പുതിയ ഉത്തരവുമായി തമിഴ്‌നാട് സർക്കാർ. ജനുവരി 11 മുതലാണ് തിയറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. പൊങ്കൽ റിലീസുമായി അനുബന്ധിച്ച് മാസ്റ്റർ അടക്കമുള്ള ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കെയാണ് സർക്കാരിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം നടൻ വിജറ്റ് തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കെ പളനിസ്വാമിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.ജനുവരി 13നാണ് വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ തിയറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് ഭീഷണി മൂലം മാറ്റി വെക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :