ജ്യോതിക തിരിച്ചുവരവ് ഗംഭീരമാകുമെന്ന സൂചന നല്‍കി കാതല്‍ ടീം ! ചിത്രീകരണം പൂര്‍ത്തിയാക്കി നടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (10:04 IST)
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. തന്റെ ഭാഗങ്ങളുടെ ഷൂട്ട് പൂര്‍ത്തിയാക്കി നടി ജ്യോതിക. ഇക്കഴിഞ്ഞ ദിവസം മമ്മൂട്ടിയും കാതല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.


അവിസ്മരണീയമായ നിമിഷങ്ങള്‍ സമ്മാനിച്ചതിന് തങ്ങളുടെ പ്രിയപ്പെട്ട ജ്യോതിക മാമിന് അണിയറ പ്രവര്‍ത്തകര്‍ നന്ദി പറഞ്ഞു. നടിയുടെ പ്രകടനം ബിഗ് സ്‌ക്രീനില്‍ കാണാനും മുഴുവന്‍ ടീമും കാത്തിരിക്കുകയാണ്.
ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18നാണ് പ്രഖ്യാപിച്ചത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് കാതല്‍ വിതരണത്തിന് എത്തിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :