കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (11:59 IST)
ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ ഓഗസ്റ്റ് 18നാണ് റിലീസ് ചെയ്തത്. സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.റൊമാന്റിക് ത്രില്ലര്‍ ഒക്ടോബര്‍ 1 മുതല്‍ ഒ.ടി.ടിയിലെത്തും.
10 വര്‍ഷത്തിനു ശേഷം ലാല്‍ ജോസും സംഗീത സംവിധായകന്‍ വിദ്യാസാഗറും ഒന്നിക്കുന്ന ചിത്രമാണിത്. പി.ജി. പ്രഗീഷാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജ്മല്‍ സാബു ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.