ഒന്നിന് പിറകെ ഒന്നായി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍, നേട്ടവുമായി 'ജോജി' വീണ്ടും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (12:09 IST)

ഫഹദ് ഫാസിലിന്റെ ജോജി റിലീസിനു ശേഷം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുക്കുവാന്‍ സിനിമയ്ക്ക് അവസരം ലഭിച്ചിരുന്നു. 2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡും വെഗാസ് 2021ലെ മികച്ച നരേറ്റീവ് ഫീച്ചര്‍ മൂവി അവാര്‍ഡും നേരത്തെ ജോജി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ബാഴ്സലോണ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലും തിളങ്ങിയിരിക്കുകയാണ് സിനിമ.

ബാഴ്സലോണ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ചിത്രമായി ജോജിയെ തിരഞ്ഞെടുത്തു.
ഏപ്രില്‍ ഏഴിന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ജോജിയ്ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരിക്കല്‍ കൂടി ഒന്നിച്ചപ്പോള്‍ മറ്റൊരു ഹിറ്റ് കൂടി പിറന്നു.ഷെയ്ക്‌സ്പീരിയന്‍ ദുരന്തനാടകം മാക്ബത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് സിനിമ ഒരുക്കിയത്.ഫഹദും ബാബുരാജും അടക്കമുള്ള താരങ്ങള്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഉണ്ണിമായ പ്രസാദും ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.

എരുമേലിയിലെ ഒരു സമ്പന്നമായ ക്രിസ്ത്യന്‍ കുടുംബമാണ് കഥാപശ്ചാത്തലം. അപ്പന്റെ മരണം കാത്തു കഴിയുന്ന ആളുകളും അവരുടെ ജീവിതവും ഒക്കെയാണ് സിനിമ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :