എന്നാലും എന്റെ ജോജി, നി‌നക്കീ ഗതി വന്നല്ലോ: ശ്രീലങ്കൻ ചാനലിൽ ടെലിഫിലിമായി ജോജിയുടെ സീൻ ബൈ സീൻ കോപ്പി

അഭിറാം മനോഹർ| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (09:18 IST)
ഇന്ത്യൻ സിനിമയിൽ കൊവിഡ് കാല ഒടിടി റിലീസുകളിൽ ഏറെ ചർച്ചയായ സിനിമയാണ് ചിത്രമായ ജോജി. മ‌ലയാള സിനിമയെ ഇന്ത്യ മൊത്തം ചർച്ചയാക്കുന്നതിൽ ചിത്രം വിജയമായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്ന‌ത് ഒരു ശ്രീലങ്കൻ ടെലിഫിലിമിന്റെ ട്രെയ്‌ലറാണ്.

ശ്രീലങ്കയിലെ സിരസ ടിവിയിലാണ് ബേണിംഗ് പീപ്പിള്‍ എന്നു പേരിട്ടിരിക്കുന്ന ടെലിഫിലിം
പ്രദർശിപ്പിക്കുന്നത്.ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ ജോജിയുടെ പകര്‍പ്പാണ് ഈ ടെലിഫിലിം എന്നാണ് ട്രെയ്ലറില്‍ നിന്ന് മനസിലാക്കാനാവുന്നത്. വെറും പകർപ്പ് മാത്രമല്ല. ജോജിയുടെ സീൻ ടു സീൻ പകർപ്പ്.

സിരസ ടിവിയുടെ ഫേസ്ബുക്ക് പേജിലൂടെ ഈ മാസം 11നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളികള്‍ക്കിടയില്‍ വൈറലായതോടെ പോസ്റ്റ് മലയാളം കമന്‍റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :