റിലീസ് പ്രഖ്യാപിച്ച് 'ജാനകി ജാനേ',നൂറ് ശതമാനവും കുടുംബചിത്രം, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (11:51 IST)
എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് ജാനകി ജാനേ. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.ഉയരെ റിലീസായിട്ട് 4 വര്‍ഷം തികയുന്ന ഈ വേളയില്‍ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസ് തീയതി സന്തോഷമുണ്ടെന്ന് നിര്‍മ്മാതാക്കള്‍. മെയ് 12ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
 
 നിര്‍മ്മാതാക്കളുടെ കുറിപ്പ് വായിക്കാം 
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു 'ഉയരെ' ..!
ഗൃഹലക്ഷ്മിയുടെ സിനിമകള്‍ക്ക് കൊടുത്ത അതെ വിശ്വാസം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിച്ച സിനിമയിലും നിങ്ങള്‍ തുടര്‍ന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു 'ഉയരെ' എന്ന ചിത്രത്തിന്റെ മഹാവിജയം.
 
പ്രേക്ഷകരായ നിങ്ങള്‍ 'ഉയരെ' എന്ന ചിത്രത്തോടൊപ്പം ഞങ്ങള്‍ മൂന്ന് പേരെയും കൂടി ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചത് ഇനിയും സിനിമകള്‍ചെയ്യണമെന്നുള്ള ആവേശവും ഊര്‍ജ്ജവുമാണ്..
ഉയരെക്ക് ശേഷം ഞങ്ങള്‍ക്കുണ്ടായ കാലതാമസം നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത്‌സൂക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
ആ വിശ്വാസം ഒട്ടും തന്നെ ചോര്‍ന്ന് പോകില്ലെന്ന ഉറപ്പോടെ എസ് ക്യൂബ് ഫിലിംസിന്റെ രണ്ടാമത്തെ ചിത്രവുമായി ഞങ്ങള്‍ തീയറ്ററിലേക്കെത്തുകയാണ്.
'ജാനകി ജാനേ'..!
 
സൈജു കുറുപ്പും നവ്യാനായരും പ്രധാനവേഷങ്ങളിലെത്തുന്ന ''ജാനകി ജാനെ''യുടെ രചനയും സംവിധാനവും അനീഷ് ഉപാസനയാണ്.
നൂറ് ശതമാനവും കുടുംബചിത്രമാണ് ജാനകി ജാനേ..നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ നമുക്കെല്ലാവര്‍ക്കും പരിചയമുള്ള കഥയും കഥാപാത്രങ്ങളുമാണ് 'ജാനകി ജാനെ'യില്‍.. 
കുടുംബ ബന്ധങ്ങള്‍ക്കും നര്‍മ്മത്തിനും പ്രാധാന്യം കൊടുത്ത്‌കൊണ്ടൊരുക്കിയ ''ജാനകി ജാനേ'' നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന പൂര്‍ണ്ണ വിശ്വാസം ഞങ്ങള്‍ക്കുണ്ട്.
 
എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ആദ്യ ചിത്രം ഉയരെ റിലീസായിട്ട് 4 വര്‍ഷം തികയുന്ന ഈ വേളയില്‍ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസ് തീയതി - 2023 May 12 പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷംകൂടി ഈയവസരത്തില്‍ ഞങ്ങള്‍ പ്രേക്ഷകരോട് പങ്ക് വെയ്ക്കുകയാണ്.
 
ഗൃഹലക്ഷ്മിക്കൊപ്പവും..എസ് ക്യൂബിനൊപ്പവും..ഞങ്ങള്‍ക്കൊപ്പവും യാത്ര ചെയ്ത എല്ലാ മാന്യപ്രേക്ഷകരോടും ഞങ്ങള്‍ ഹൃദയത്തില്‍ തൊട്ട് നന്ദി പറയുന്നു..
 
എസ് ക്യൂബ് ഫിലീംസ് 
 
ഷെനുഗ 
ഷെഗ്‌ന 
ഷെര്‍ഗ
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.