100 കോടി കളക്ഷൻ പിന്നിട്ട് ഹനുമാൻ, 2.66 കോടി രൂപ അയോധ്യ രാമക്ഷേത്രത്തിന് സംഭാവന നൽകി

HanuMan
HanuMan
അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ജനുവരി 2024 (12:35 IST)
വമ്പന്‍ താരനിരയും ബജറ്റുമില്ലാതെ തെലുങ്കില്‍ നിന്നെത്തി ഇന്ത്യന്‍ ബോക്‌സോഫീസില്‍ വമ്പന്‍ വിജയം സൃഷ്ടിക്കുകയാണ് പ്രശാന്ത് വര്‍മ ചിത്രമായ ഹനുമാന്‍. തേജ സജ്ജ നായകനായെത്തിയ സിനിമയുടെ ഓരോ ടിക്കറ്റില്‍ നിന്നും അഞ്ച് രൂപ രാമക്ഷേത്ര നിര്‍മാണത്തിനായി നല്‍കുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമ ഇന്ത്യന്‍ ബോക്‌സോഫീസീല്‍ നിന്നും 100 കോടി രൂപ ഇതുവരെ കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.ആകെ 53,28,211 ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. ഇതില്‍ നിന്നാണ് ടിക്കറ്റിന് 5 രൂപ വെച്ച് 2.66 കോടി രൂപ നിര്‍മാതാക്കള്‍ രാമക്ഷേത്രത്തിനായി സംഭാവന ചെയ്തത്.

ഇതിന് മുന്‍പ് 14 ലക്ഷത്തോളം രൂപ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ രാമ ക്ഷേത്രത്തിനായി സംഭാവന നല്‍കിയിരുന്നു. തേജ സജ്ജയ്‌ക്കൊപ്പം അമൃത അയ്യര്‍,വരലക്ഷ്മി ശരത്കുമാര്‍,വിനയ് റായ് എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :