വിഖ്യാത ഫ്രഞ്ച് നടൻ ജീൻ പോൾ ബെൽമോണ്ടോ വിടവാങ്ങി

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (17:07 IST)
വിഖ്യാത ഫ്രഞ്ച് താരം ജീൻ പോൾ ബെൽമോണ്ടോ(88) അന്തരിച്ചു. ഫ്രാന്‍സിലെ നവതരംഗ സിനിമകളില്‍ നിറസാന്നിധ്യമായിരുന്ന ജീന്‍ പോള്‍ ബെൽമോണ്ടോ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്തരിച്ചത്.

ഗൊദാർദിന്റെ വിഖ്യാതചിത്രമായ ബ്രെത്ത്‌ലെസ്സിലൂടെയാണ് ബെൽമോണ്ടോ പ്രസിദ്ധി നേടുന്നത്.പഠനത്തിന് ശേഷം നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി അള്‍ജീരയിയില്‍ ആറ് മാസം സേവനം അനുഷ്ടിച്ച ശേഷമാണ് ബെൽമോണ്ടോ തിയേറ്റർ രംഗത്ത് സജീവമായത്.

. 1956 ല്‍ പുറത്തിറങ്ങിയ മൊലീറാണ് ആദ്യ ചിത്രം. ഷാര്‍ലെറ്റ് ആന്റ് ദ ബോയ് ഫ്രണ്ട്, ആന്‍ ഏഞ്ചല്‍ ഓണ്‍ വീല്‍സ്, ദ മാന്‍ ഫ്രം റിയോ, ദ തീഫ് ഓഫ് പാരിസ്, ഹോൾഡ് അപ്പ്,ആമസോൺ തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :