സൈലന്റ് ആയി വന്ന് പൊളിച്ചടുക്കി ദുൽഖർ; കയ്യടി നേടി കണ്ണും കണ്ണും കൊള്ളയടിത്താൽ

ചിപ്പി പീലിപ്പോസ്| Last Modified ശനി, 29 ഫെബ്രുവരി 2020 (11:24 IST)
ദുൽഖർ സൽമാനെ നായകനാക്കി ഡെസിങ് പെരിയസ്വാമി സംവിധാനം ചെയ്തിരിക്കുന്ന റിലീസ് ആയിരിക്കുകയാണ്. സൈലന്റ് ആയി വന്ന ചിത്രം ബ്ലോക് ബസ്റ്റർ അടിക്കുമെന്ന് കണ്ടവർ ഒന്നടങ്കം പറയുന്നു. ബോളിവുഡ് നിര്‍മാണ കമ്പനിയായ വിയാകോം 18 നും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

റൊമാന്‍റിക് കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തില്‍ ഋതു വർമ്മയാണ് നായികയായെത്തിയിരിക്കുന്നത്. രക്ഷൻ, ഗൗതം വാസുദേവ മേനോൻ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അനൌൺസ് ചെയ്ത് കുറേ നാൾ ആയതിനാൽ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു പ്രേക്ഷകർക്ക്. എന്നാൽ, സർപ്രൈസ് ഗിഫ്റ്റ് ആണ് ചിത്രം നൽകുന്നത്.

ചിത്രം റിലീസ് ചെയ്ത ഇടങ്ങളിൽ നിന്നെല്ലാം ഗംഭീര അഭിപ്രായമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഈ വർഷം എത്തിയ ദുല്ഖർ നിർമിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രവും ഗംഭീര അഭിപ്രായം നേടിയിരുന്നു. ദുൽഖറിന്റെ ഈ വർഷത്തെ രണ്ടാമത്തെ റിലീസ് ആണ് കണ്ണും കണ്ണും കൊള്ളയടിത്താൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :