'ഇതൊരു തുടക്കം മാത്രം'; തിരിച്ചുവരവിന്റെ സൂചന നല്‍കി ദിലീപ്, തങ്കമണിയില്‍ മാസ് കഥാപാത്രം

നീത പിള്ള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍

രേണുക വേണു| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (12:53 IST)

ദിലീപ് ചിത്രം 'തങ്കമണി'യുടെ ടീസര്‍ റിലീസ് ചെയ്തു. വേറിട്ട ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്തിരിക്കുന്ന തങ്കമണി ദിലീപിന്റെ 148-ാമത്തെ ചിത്രമാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി.ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

ദിലീപിന്റെ പ്രായമായ ഗെറ്റപ്പാണ് ടീസറിലെ ശ്രദ്ധാകേന്ദ്രം. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ മാസ് കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. തങ്കമണിയെന്ന ഗ്രാമത്തില്‍ ഒരു രാത്രി നടന്ന ക്രൂരതകളും അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.


നീത പിള്ള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. മനോജ് പിള്ളയാണ് ഛായാഗ്രഹണം. ബി.ടി.അനില്‍ കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വില്യം ഫ്രാന്‍സിസ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :