ഫഹദ് ഫാസിലിന്റെ ധൂമം ഒ.ടി.ടി റിലീസായി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 നവം‌ബര്‍ 2023 (10:22 IST)
ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം ധൂമം ആപ്പിള്‍ ടിവിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സംവിധായകന്‍ പവന്‍ കുമാര്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഇക്കാര്യം അറിയിച്ചത്.ജൂലൈ 23നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.

റോഷന്‍ മാത്യു, വിനീത്,അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഒക്ടോബര്‍ 9നാണ് ചിത്രീകരണം ആരംഭിച്ചത്.മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളായി സിനിമ റിലീസ് ചെയ്തിരുന്നു.
പ്രീത ജയരാമന്‍ ഛായാഗ്രാഹണവും പൂര്‍ണചന്ദ്ര തേജസ്വി സംഗീതവും ഒരുക്കുന്നു.

കെജിഎഫ്,കാന്താര നിര്‍മ്മാതാക്കള്‍ ഹൊംബാളെ ഫിലിംസ് നിര്‍മ്മിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമാണ് ധൂമം.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :