നാടകത്തിന്റെ ലോകത്ത് നിന്നാണ് സിനിമയിലേക്ക് നടി ധന്യ അനന്യ എത്തിയത്.തിരുവനന്തപുരം മാർ ഇവാനിയോസിൽ ജേണലിസം പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സുഹൃത്തുക്കളുടെ ഷോർട്ട് ഫിലിമിൽ ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയമോഹം ഉള്ളിൽ ഉള്ളതിനാൽ കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിൽ എംഎ തിയറ്റർ ആൻഡ് ഡ്രാമയ്ക്ക് ധന്യ ചേർന്നു. ഈ വർഷം നടിയുടെതായി നല്ല സിനിമകൾ പുറത്തിറങ്ങിയിരുന്നു.
"എന്നെ ഈ മനോഹരമായ കഥകളുടെ ഭാഗമാക്കിയതിനും എന്നെ മുഴുവൻ വിശ്വസിച്ചതിനും ഒരുപാട് സ്നേഹം. സമീപത്തും അകലെയും എല്ലായിടത്തും ഉള്ള ആളുകളുമായി യഥാർത്ഥ ബന്ധം സ്ഥാപിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. ഓരോ കഥാപാത്രങ്ങളും എന്നിൽ വലിയ സന്തോഷം നൽകുകയും വളരാൻ എന്നെ പ്രചോദിപ്പിക്കുകയും ചെയ്തു. തുറന്ന മനസ്സോടെ ഇവയെല്ലാം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു"- ധന്യ അനന്യ കുറിച്ചു.
സൗദി വെള്ളക്കയിൽ നസീമയായി ധന്യ അനന്യ. സംവിധായകൻ തരുൺ തന്നെയാണ് നടിയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്.ഷൂട്ടിംഗ് സമയത്ത് വളരെ അനായാസമായി നസീമയായി മാറിയ ധന്യ മലയാള സിനിമയിലെ തന്റെ സ്ഥാനം ഒന്നുകൂടെ ഭദ്രമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത് എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്.