'എന്റെ തിരക്കഥ തിരുത്തലിന് അതീതമാണെന്നല്ല'; ജോഷിയോട് പിണങ്ങി ഡെന്നീസ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 11 മെയ് 2021 (15:35 IST)

ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുക്കെട്ടായിരുന്നു ഒരുകാലത്ത് മലയാള സിനിമയുടെ വിജയഫോര്‍മുല. ഡെന്നീസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായി. ഇരുവരും സൂപ്പര്‍സ്റ്റാറുകളോളം ഉയര്‍ന്നു. എന്നാല്‍, അതിനിടയില്‍ ഇരുവരും തെറ്റിപിരിഞ്ഞു. ചെറിയ പിണക്കങ്ങളും പരിഭവങ്ങളും ഇരുവരുടെയും സൗഹൃദത്തെ ബാധിച്ചു.

ഡെന്നീസ് ജോസഫിന്റെ അപ്രതീക്ഷിത വിയോഗം ജോഷിയെ വേദനിപ്പിക്കുന്നുണ്ടാകും. പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞുതീര്‍ത്ത് ഒരു സിനിമ കൂടി ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് മനസില്‍ കരുതുന്നുണ്ടാകും.

നമ്പര്‍ 20 മദ്രാസ് മെയിലിന്റെ തിരക്കഥയില്‍ മാറ്റം വരുത്തിയതാണ് താനും ജോഷിയും അകലാന്‍ കാരണമായതെന്ന് ഡെന്നീസ് ജോസഫ് ഒരിക്കല്‍ പറഞ്ഞിരുന്നു. ജോഷി തന്നോട് ചെയ്തത് വിശ്വസിക്കാനായില്ലെന്നാണ് ഡെന്നീസ് അന്നു പറഞ്ഞത്. സഫാരി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഡെന്നീസിന്റെ തുറന്നുപറച്ചില്‍.

'എന്റെ സ്‌ക്രിപ്റ്റുകള്‍ തിരുത്തലിന് അതീതമാണെന്നൊന്നും ഞാന്‍ കരുതിയിട്ടില്ല. പക്ഷേ എന്നോട് അനുവാദം ചോദിക്കണമായിരുന്നു. സിനിമയുടെ സെക്കന്റ് ഹാഫിലാണ് ജോഷി മറ്റ് എഴുത്തുകാരെ വച്ച് മാറ്റങ്ങള്‍ വരുത്തിയത്. സിനിമ കണ്ടപ്പോള്‍ എനിക്ക് അത് മനസ്സിലാകുകയും ചെയ്തു. ജോഷിക്ക് അത് ചെയ്യാന്‍ അര്‍ഹതയോ അവകാശമോ ഇല്ലായിരുന്നു. പിന്നീട് ഞങ്ങള്‍ മാനസികമായി അകന്നു. നായര്‍സാബ് എന്ന സിനിമയുടെ സെക്കന്റ് ഹാഫിലും മാറ്റങ്ങള്‍ വരുത്തി. പിന്നീട് ഞാനും ജോഷിയും 'ഭൂപതി' എന്ന സിനിമയിലൂടെ വീണ്ടും ഒന്നിച്ചു. ഞങ്ങള്‍ തമ്മില്‍ ശത്രുതയിലാണെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. വ്യക്തിപരമായ ബന്ധമുണ്ടെങ്കിലും ഞങ്ങള്‍ തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ വന്നു,' ഡെന്നീസ് പറഞ്ഞു.

താനുമായുള്ള വ്യക്തിപരമായ ബന്ധം വച്ച് ജോഷി ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ജോഷിക്ക് അതിനുള്ള അവകാശം ഇല്ലായിരുന്നു. തങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം നമ്പര്‍ 20 മദ്രാസ് മെയിലിന്റെയും നായര്‍സാബിന്റെയും സെക്കന്‍ഡ് ഹാഫില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെന്നും ഡെന്നീസ് പറഞ്ഞു.


ഹൃദയാഘാതത്തെ തുടര്‍ന്നാണ്
ഡെന്നീസ് ജോസഫ് അന്തരിച്ചത്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളുടെ തമ്പുരാനാണ് വിടവാങ്ങിയത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഏറ്റവും മികച്ച വേഷങ്ങള്‍ നല്‍കിയ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പരിവേഷം സ്വന്തമാക്കിയത്. ന്യൂഡല്‍ഹിയിലൂടെ മമ്മൂട്ടിക്ക് ഗംഭീര തിരിച്ചുവരവ് സമ്മാനിച്ച താരം കൂടിയാണ് ഡെന്നീസ് ജോസഫ്.


നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് ഡെന്നീസ് ജോസഫാണ്. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...