അജിത്തിന്റെ തുനിവിനു ശേഷം ധനുഷിന്റെ 'ക്യാപ്റ്റന്‍ മില്ലര്‍' !ഓവര്‍സീസ് തിയറ്റര്‍ വിതരണാവകാശം ലൈക്ക പ്രൊഡക്ഷന്‍സ് സ്വന്തമാക്കി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (15:16 IST)
ധനുഷ് പ്രധാന വേഷത്തില്‍ എത്തുന്ന 'ക്യാപ്റ്റന്‍ മില്ലര്‍' എന്ന സിനിമയുടെ ഓവര്‍സീസ് തിയറ്റര്‍ വിതരണാവകാശം ലൈക്ക പ്രൊഡക്ഷന്‍സ് സ്വന്തമാക്കി. ഇക്കാര്യം നിര്‍മാതാക്കളായ നവജ്യോതി ഫിലിംസ് തന്നെയാണ് അറിയിച്ചതും.

അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന 'ക്യാപ്റ്റന്‍ മില്ലര്‍'ല്‍ പ്രിയങ്ക അരുള്‍ മോഹന്‍ നായികയായി വേഷമിടുന്നു. ശിവരാജ്കുമാര്‍, സന്ദീപ് കിഷന്‍ തുടങ്ങിയ താരങ്ങളും സിനിമയുടെ ഭാഗമാണ്. ഡിസംബര്‍ 15നാണ് റിലീസ്. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ അജിത്തിന്റെ തുനീബ് എന്ന ചിത്രത്തിന്റെ വിദേശ വിതരണ അവകാശം സ്വന്തമാക്കിയത് ലൈക്ക പ്രൊഡക്ഷന്‍സ് ആയിരുന്നു.ഓഡിയോ, ട്രെയിലര്‍ ഉള്‍പ്പെടെയുള്ള പ്രമോഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ ഉടന്‍തന്നെ അറിയിക്കുന്നതാണ്.

സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :