അഭിറാം മനോഹർ|
Last Modified ഞായര്‍, 17 ഡിസംബര്‍ 2023 (17:51 IST)
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ ആളാണ് സംവിധായകനായ അഖില്‍ മാരാര്‍. ചാനല്‍ ചര്‍ച്ചകളിലൂടെയും സിനിമ സംവിധായകനെന്ന രീതിയിലും ശ്രദ്ധ നേടിയ അഖില്‍ മാരാര്‍ റിയാലിയി ഷോയിലൂടെ വലിയ വിഭാഗം ആളുകളെയും തന്റെ ആരാധകരാക്കി മാറ്റുകയായിരുന്നു.അഖില്‍ മാരാരെ പോലെ തന്നെ അഖിലിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. ഇപ്പോഴിതാ ബിഗ്ബോസ് വിജയി ആയതിന് ശേഷമുള്ള ജീവിതത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് അഖില്‍.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അഖില്‍ മാരാര്‍ മനസ്സ് തുറന്നത്. ബിഗ്ബോസിന് ശേഷം മാറിയത് ഭാര്യയായ ലക്ഷ്മിയാണെന്ന് അഖില്‍ മാരാര്‍ പറയുന്നു. പൈസയൊക്കെ വരുന്നതിന്റെ പൊങ്ങച്ചം അവള്‍ക്കുണ്ട്. ഇടയ്ക്കൊക്കെ ഞാന്‍ നന്നായി കൊടുക്കുന്നുണ്ട്. ബിഗ് ബോസിന് ശേഷം തനിക്കൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും അന്നും ഇന്നും ഒരുപോലെയാണെന്നും അഖില്‍ മാരാര്‍ പറയുന്നു.