അഭിറാം മനോഹർ|
Last Modified ചൊവ്വ, 25 മാര്‍ച്ച് 2025 (19:41 IST)
ക്വീര്‍- സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങള്‍ കൊണ്ട് വിവാദമായ സിനിമയായിരുന്നു വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ ഒരു ജാതി ജാതകം എന്ന സിനിമ. സിനിമയില്‍ ക്വീര്‍ സമൂഹത്തെ വലിയ രീതിയില്‍ അപമാനിക്കുന്നതായി കാണിച്ച് സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ പരാതിയും വന്നിരുന്നു. ഇപ്പോഴിതാ സിനിമയെ വിമര്‍ശിച്ചെത്തിയിരിക്കുകയാണ് ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടിയ ഗേ മോഡലായ അഭിഷേക് ജയ്ദീപ്. വിനീത് ശ്രീനിവാസനില്‍ നിന്നും ഇങ്ങനൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും തിയേറ്ററില്‍ നിന്നും ഇറങ്ങിപോരേണ്ടി വന്നെന്നും അഭിഷേക് പറയുന്നു.
ഞാനും അമ്മയും കൂടിയാണ് സിനിമ കാണാന്‍ പോയത്. പകുതിക്ക് വെച്ച് ഇറങ്ങിപോന്നു. ഞാന്‍ ഇനി തുടര്‍ന്ന് കാണാന്‍ ഇരിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇറങ്ങിപോന്നത്. സോഷ്യല്‍ മീഡിയില്‍ വരുന്ന എല്ലാ മോശം കമന്റുകളും സിനിമയില്‍ മുഴുവന്‍ പച്ചയ്ക്ക് പറഞ്ഞിരിക്കുകയാണ്. ഗേ ആയുള്ളവരെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് സിനിമയില്‍ മുഴുവന്‍ ഉപയോഗിച്ചിട്ടുണ്ട്. വളരെ മോശം തീം. എന്റെ അമ്മയ്ക്ക് പോലും സിനിമ കണ്ട് വിഷമമായി. കോമഡി എന്ന പേരില്‍ എന്ത് അരോചകവും ഇറക്കി വിടാന്‍ പറ്റുമോ?, അതും വിനീത് ശ്രീനിവാസനെ പോലൊരു നടനില്‍ നിന്നും ഞങ്ങളിത് പ്രതീക്ഷിച്ചില്ല. അത്രമാത്രം മെസേജ് സിനിമയില്‍ പറഞ്ഞിട്ടുണ്ട്.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിഷേക് പറഞ്ഞു.
ജനുവരി 31നായിരുന്നു ഒരു ജാതി ജാതകം തിയേറ്ററുകളിലെത്തിയത്. മാര്‍ച്ച് 14നാണ് സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയത്.