'നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്', നന്ദി അറിയിച്ച് ആശ ശരത്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (18:06 IST)

ആശാ ശരത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ദൃശ്യത്തിലെ ഗീത പ്രഭാകര്‍. താരത്തിന്റെ കരിയര്‍ തന്നെ മാറ്റിയെഴുതിയ സിനിമ എന്ന് വേണമെങ്കില്‍ ദൃശ്യം ആദ്യഭാഗത്തെ വിശേഷിപ്പിക്കാം. ഗംഭീര പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ഇപ്പോളിതാ സിനിമയുടെ രണ്ടാം ഭാഗത്തിന് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് നടി.

'പ്രിയപ്പെട്ടവരേ,എന്റെ കരിയറിന്റെ തുടക്കം മുതല്‍, നിങ്ങളാണ് എന്റെ കരുത്ത്. നിങ്ങള്‍ എനിക്ക് നല്‍കിയ വാത്സല്യവും പിന്തുണയും അമൂല്യമാണ്, എല്ലാവര്‍ക്കും നന്ദി. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ദൃശ്യം. ദയവായി കാണുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ് '-ആശ ശരത് കുറിച്ചു.

ദൃശ്യം രണ്ടിന് തന്റെ കഥാപാത്രത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ടാണ് നടി എല്ലാവര്‍ക്കും നന്ദി അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :