ശ്രദ്ധേയമായ വേഷത്തില്‍ അനാര്‍ക്കലി മരിക്കാര്‍, 'പ്രിയന്‍ ഓട്ടത്തിലാണ്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 മെയ് 2021 (08:57 IST)

നൈല ഉഷയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'. 'C/O സൈറ ബാനു' എന്ന സിനിമ ഒരുക്കിയ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനാര്‍ക്കലി മരിക്കാറും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. നടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നു.

ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്നറാണ് ഈ ചിത്രം. പ്രിയന്‍ എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്നത്. ഹോമിയോപ്പതിയും ബ്ലോഗിംഗ് ഉള്‍പ്പെടെ പല പരിപാടികളും പ്രിയന്റെ കൈയ്യിലുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഷറഫുദ്ദീനിന്റെ കഥാപാത്രവുമായി കണ്ടുമുട്ടുന്ന ഓണ്‍ലൈന്‍ സുഹൃത്തായാണ് അനാര്‍ക്കലി വേഷമിടുന്നത്.

അപര്‍ണ ദാസ്, ബിജു സോപാനം, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, അശോകന്‍, സ്ഫടികം ജോര്‍ജ്, ഉമ കെ പി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണവും ജോയല്‍ കവി എഡിറ്റിംഗും നിര്‍വഹിക്കുന്നു. ലിജിന്‍ സംഗീതമൊരുക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :