സംഭാവന 76 ലക്ഷം കടന്നു: മമ ധർമ എന്ന പേരിൽ സിനിമാ നിർമാണ കമ്പനി തുടങ്ങി അലി അക്‌ബർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2020 (12:37 IST)
എന്ന പേരിൽ
നിർമാണ കമ്പനിയ്‌ക്ക് തുടക്കം കുറിച്ച് സംവിധായക‌ൻ അലി അക്‌ബർ. ഫെയ്‌സ്‌ബുക്കിലൂടെ അലി അക്‌ബർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളിൽ നിന്ന് തന്നെ സംഭാവനകൾ സ്വീകരിച്ചുകൊണ്ട്
അലി അക്‌ബർ ഒരുക്കുന്ന എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് നിർമാണ കമ്പനിയ്‌ക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇതുവരെ 76 ലക്ഷത്തിന് മുകളിൽ അക്കൗണ്ടിൽ പണമെത്തിയതായും അലി അക്‌ബ‌ർ പറഞ്ഞു.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ആഷിഖ് അബു-പൃഥ്വിരാജ് കിത്രം വാരിയം കുന്നൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതക്കഥ പറയുന്ന മറ്റൊരു ചിത്രമായ 1921 അലി അക്‌ബർ പ്രഖ്യാപിച്ചത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അലി അക്‌ബർ വ്യക്തമാക്കി.

അലി അക്ബറിന്റെ ചിത്രത്തിന് പിന്തുണയുമായി മേജര്‍ രവിയും എത്തിയിട്ടുണ്ട്. ഛായാഗ്രാഹകനായ മകന്റെ സേവനവും ചിത്രത്തിനായി മേജർ രവി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :