ന്യൂഡല്‍ഹി|
JOYS JOY|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (13:49 IST)
എന്നെന്നേക്കുമായി താന്‍ ബോളിവുഡ് ഉപേക്ഷിക്കില്ലെന്ന് സ്വപ്ന സുന്ദരി ഐശ്വര്യ റായ്. ന്യൂഡല്‍ഹിയില്‍ മനീഷ് മല്‍ഹോത്രയുടെ വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയില്‍ റാംപില്‍ ചുവടു വെച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു ആഷ്. അമ്മായിയമ്മ ജയ ബച്ചന്‍ അടക്കമുള്ളവര്‍ ആഷ് ഫാഷന്‍ റാംപിലേക്ക് തിരിച്ചെത്തുന്നത് കാണാന്‍ എത്തിയിരുന്നു.
അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐശ്വര്യ റായ് അഭിനയിച്ച സിനിമയായ ‘ജസ്‌ബ’,
റിലീസിന് തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു റാംപില്‍ ചുവടു വെയ്ക്കാന്‍ ആഷ് ഡല്‍ഹിയില്‍ എത്തിയത്. 2010ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഗുസാരിഷ്’ എന്ന ചിത്രത്തിലായിരുന്നു ആഷ് അവസാനമായി അഭിനയിച്ചത്.
‘ജസ്‌ബ’യിലെ
അഭിനയമുഹൂര്‍ത്തങ്ങള്‍ താന്‍ ശരിക്കും ആസ്വദിച്ചെന്ന് ആഷ് പറഞ്ഞു. ഇര്‍ഫാന്‍, ഷബാന, ജഗ്ഗു ദാദ (ജാക്കി ഷ്‌റോഫ്) എന്നിവരോടൊപ്പമെല്ലാം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അഭിനയത്തില്‍ ഇടവേള ഉണ്ടായെങ്കിലും ആ ഒരു അകലം ആരുമായും ഉണ്ടായില്ലെന്നും ആഷ് വ്യക്തമാക്കി.
നാല്പത്തിയൊന്നുകാരിയായ ആഷിന്റെ പുതിയ ചിത്രം ‘ജസ്‌ബാ’ യുടെ റിലീസ് ഒക്‌ടോബറിലാണ് നിശ്ചയിച്ചിരിക്കുന്നത്.