കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 18 ജനുവരി 2023 (17:41 IST)
പ്രഭാസിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'ആദിപുരുഷ്'. രാമായണ കഥയെ ആസ്പദമാക്കി ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രം ഓം റൗട്ട് ആണ് സംവിധാനം ചെയ്യുന്നത്. 'ആദിപുരുഷ്'തിയേറ്ററിലെത്താന്‍ ഇനി 150 ദിവസങ്ങള്‍ കൂടി.
ജൂണ്‍ 16ന് സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. നേരത്തെ പുറത്തിറങ്ങിയ ടീസറിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ത്രിഡി പതിപ്പിന് പ്രേക്ഷകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.
സിനിമ പൂര്‍ണമായും ത്രീഡിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. 2ഡിയില്‍ മൊബൈല്‍ സ്‌ക്രീനില്‍ കണ്ടതുകൊണ്ടാണ് ആളുകളില്‍ ചിത്രത്തിനെതിരെ തെറ്റായ ധാരണ ഉണ്ടായതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
കൃതി സനോനാണ് നായിക.