Actress Mumthaj: തല മറയ്ക്കാതെ പുറത്തുപോകുമ്പോൾ നഗ്നയാണെന്ന് തോന്നി, സിനിമ ഉപേക്ഷിക്കാൻ കാരണം അളാഹു: നടി മുംതാജ്

Mumtaj actress
അഭിറാം മനോഹർ| Last Modified വെള്ളി, 15 മാര്‍ച്ച് 2024 (19:07 IST)
Mumtaj actress
തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണിയെന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന താരമായിരുന്നു മുംതാജ്. മുംതാജ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും ആദ്യം ഓര്‍മയിലെത്തുക ഖുഷി എന്ന വിജയ് സിനിമയിലെ കെട്ടിപ്പുടി കെട്ടിപ്പുടി ഡാ എന്ന ഗാനരംഗമായിരിക്കും. 1999ല്‍ ടി രാജേന്ദര്‍ സംവിധാനം ചെയ്ത മോനിഷ എന്‍ മോണാലിസ എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ സിനിമാ പ്രവേശം. എന്നാല്‍ എസ് ജെ സൂര്യ സംവിധാനം ചെയ്ത ഖുഷി എന്ന സിനിമയാണ് മുംതാജിന് ആരാധകരെ നേടികൊടുത്തത്.

സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമാണെങ്കിലും അഭിനയമെല്ലാം ഉപേക്ഷിച്ച് ആത്മീയതയുടെ പാതയിലാണ് നടി. അഭിനയം നിര്‍ത്തിയതില്‍ മുംതാജ് പ്രതികരിക്കുന്നത് ഇങ്ങനെ. ഞാനൊരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്. അള്ളാഹി ചില കാര്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും എന്നോട് കല്‍പ്പിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഖുറാനില്‍ പറഞ്ഞതിന്റെ അര്‍ഥം എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ പിന്നീട് എന്നില്‍ മാറ്റങ്ങള്‍ വന്നു. ഒരു ദിവസം വീട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ തലയില്‍ ദാവണി ശരിയാക്കിവെച്ചു. തല മറയ്ക്കാതെ പുറത്തുപോകുമ്പോള്‍ നഗ്‌നയായാണ് നടക്കുന്നതെന്ന് തോന്നി.

പുറത്തിറങ്ങുമ്പോള്‍ അതിനാല്‍ തന്നെ മാന്യമായ വസ്ത്രം ധരിച്ചു. സിനിമയില്‍ ഗ്ലാമറസായി അഭിനയിച്ചിരുന്ന ഒരാള്‍ക്ക് പെട്ടെന്ന് മാറ്റങ്ങള്‍ വരുന്നു. ആശ്ചര്യമായി തോന്നുമായിരിക്കാം. പക്ഷേ എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. മുംതാജ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :