പ്രണയം തകർന്നു, വിവാഹത്തോട് പേടിയാണ്, നാൽപ്പത്തിമൂന്നാം വയസ്സിലും അവിവാഹിതയായി തുടരുന്നതിനെ പറ്റി നന്ദിനി

അഭിറാം മനോഹർ| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (18:34 IST)
മലയാളത്തില്‍ ഒരുക്കാലത്ത് സജീവമായിരുന്ന നടിയാണ് നന്ദിനി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമെല്ലാം നായികയായി തിളങ്ങിയ നടി പക്ഷേ നാല്‍പ്പത്തിമൂന്നാം വയസ്സിലും അവിവാഹിതയായി തുടരുകയാണ്. ഇപ്പോഴിതാ എന്തുകൊണ്ട് വിവാഹം ചെയ്തില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

പ്രണയം തകര്‍ന്നത് മാത്രമല്ല വിവാഹം കഴിക്കാതിരിക്കാന്‍ കാരണമായതെന്ന് നന്ദിനി പറയുന്നു. അക്കാലത്ത് കല്യാണം കഴിഞ്ഞാല്‍ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥയുണ്ടായിരുന്നു. എനിക്കും എന്റെ കാമുകനും തമ്മില്‍ 6 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് തന്നെ വിവാഹം ചെയ്യണമായിരുന്നു. അങ്ങനെയാണ് ആ ബന്ധം ബ്രേയ്ക്കപ്പ് ആകുന്നത്. അല്ലെങ്കില്‍ എനിക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമായിരുന്നു. നന്ദിനി പറയുന്നു.

വിവാഹമെന്നത് വലിയ കാര്യമാണ്. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എനിക്ക് പേടിയാണ്. ചുരുങ്ങിയത് ഒരു 20 വര്‍ഷത്തേയ്‌ക്കെങ്കിലുമുള്ള ഒരു കരാറാണത്. അതിനിടെ ഉയര്‍ച്ചകളും താഴ്ചകളും വരുന്നത് അഭിമുഖീകരിക്കാന്‍ ധൈര്യം വേണം. ഉത്തരവാദിത്വം ഒരുപാട് ഉള്ളതിനാല്‍ വിവാഹവും കുട്ടികളുമൊക്കെ ഇപ്പോഴും പേടിയുള്ള കാര്യമാണ്. നന്ദിനി പറയുന്നു. അതേസമയം തന്റെ മുന്‍ കാമുകന്‍ വിവാഹം ചെയ്‌തെന്നും അയാള്‍ക്ക് ഇപ്പോള്‍ കുട്ടികളും കുടുംബവും ഉണ്ടെന്നും ഇപ്പോഴും അദ്ദേഹവുമായി സംസാരിക്കാറുണ്ടെന്നും താരം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :