അഭിറാം മനോഹർ|
Last Modified ഞായര്‍, 17 മാര്‍ച്ച് 2024 (08:26 IST)
നടി അരുന്ധതി നായര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതരമായ പരിക്ക്. സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിറ്റെ കോവളം ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതി തീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്. സീരിയല്‍ താരം ഗോപിക അനിലാണ് അപകടവാര്‍ത്ത പുറത്തുവിട്ടത്. ഗുരുതരമായി പരിക്കേറ്റ അരുന്ധതി നിലവില്‍ വെന്റിലേറ്ററിലാണ്.
അരുന്ധതി നായര്‍ വെന്റിലേറ്ററില്‍ ജീവന് വേണ്ടി പോരാടുകയാണെന്നും ആശുപത്രിയിലെ ദിവസ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണെന്നും നിങ്ങള്‍ പറ്റുന്ന രീതിയില്‍ സഹായിക്കണമെന്നും അരുന്ധതിയുടെ സുഹൃത്ത് കൂടിയായ നടി ഗോപിക അനില്‍ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവെച്ചിട്ടുണ്ട്. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി ശ്രദ്ധിക്കപ്പെട്ടത്. വിജയ് ആന്റണിയുടെ സൈത്താന്‍ എന്ന സിനിമയിലെ പ്രകടനത്തിന് ശേഷം 2018ല്‍ പുറത്തിറങ്ങിയ ഒറ്റക്കൊരു കാമുകന്‍ എന്ന സിനിമയില്‍ ഷൈന്‍ ടോം ചാക്കോയുടെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ആയിരം പോര്‍കാസുകളാണ് അവസാനമായി അഭിനയിച്ച ചിത്രം.