മലയാള സിനിമയുടെ നട്ടെല്ലാണ് ജനാര്‍ദ്ദനന്‍, അദ്ദേഹത്തിന് തുല്യനായി മറ്റൊരാളില്ല: രണ്‍‌ജി പണിക്കര്‍

സുബിന്‍ ജോഷി| Last Updated: വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (14:27 IST)
സിനിമ പ്രേക്ഷക കൂട്ടായ്‌മയുടെ പ്രഥമ ക്യാപ്റ്റൻ രാജു സ്‌മാരക പുരസ്‌കാരം നടന്‍ ജനാര്‍ദ്ദനന്. പുരസ്‌കാരദാനവും പൊന്നാട സമര്‍പ്പണവും എറണാകുളത്തെ അദ്ദേഹത്തിന്‍റെ വീട്ടില്‍ വച്ച് നടന്നു. സംവിധായകനും നടനുമായ രണ്‍‌ജി പണിക്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു.

നാൽപ്പത്തിയാറ് വർഷമായി സിനിമാ രംഗത്ത് സജീവ സാന്നിദ്ധ്യമായ ജനാർദ്ദനൻ മലയാള സിനിമയുടെ നട്ടെല്ലാണെന്ന് രണ്‍‌ജി പണിക്കര്‍ പറഞ്ഞു. അതുല്യ പ്രതിഭയാണ് അദ്ദേഹം. ജനാര്‍ദ്ദനന്റെ സിനിമാജീവിതം പുത്തൻ തലമുറയ്‌ക്ക് മാതൃകയാണ്. അദ്ദേഹത്തിന് തുല്യനായി അദ്ദേഹം മാത്രമേയുള്ളൂ. ക്യാപ്റ്റൻ രാജുവും ജനാർദ്ദനനുമൊക്കെ പ്രേക്ഷക മനസിൽ ഇടം നേടിയവരാണ്.
അവർ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങൾക്ക് സമൂഹത്തില്‍ ചലനം സൃഷ്‌ടിക്കാൻ കഴിഞ്ഞു - രൺജി പണിക്കർ പറഞ്ഞു. ജനാർദ്ദനൻ അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണ് ചെയ്യാറുള്ളതെന്ന് സംവിധായകന്‍ എം പത്മകുമാർ വ്യക്‍തമാക്കി.

നാൽപത്തിയാറ് വർഷത്തെ സിനിമാ ജീവിതത്തിൽ ആദ്യമായി കിട്ടിയ പുരസ്‌കാരം പ്രിയ സുഹൃത്ത് ക്യാപ്റ്റൻ രാജുവിന്റെ പേരിലുള്ളതാണ് എന്നത് ഏറെ അഭിമാനം നല്‍കുന്നതാണെന്ന് മറുപടി പ്രസംഗത്തില്‍ ജനാർദ്ദനൻ പറഞ്ഞു. പ്രേക്ഷക കൂട്ടായ്‌മ ഈ പുരസ്‌കാരം നല്‍കിയതിലും ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ പ്രേക്ഷക കൂട്ടായ്‌മ സംസ്ഥാന കൺവീനർ സലിം പി ചാക്കോ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിക്ടർ ടി തോമസ്, പി സക്കീർ ശാന്തി, എസ് അഫ്‌സൽ, രതീഷ് മുട്ടപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍
രാവിലെ 7.45 മുതല്‍ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള ...

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ച് സുനിത
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10:35 ഓടെയാണ് സുനിതയുമായുള്ള പേടം ഭൂമിയിലേക്ക് യാത്ര ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ; മരണങ്ങള്‍ കൂടുതലും പാലക്കാട്
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ. 2020 ജനുവരി മുതല്‍ ...

Sunitha Williams Return: ഡ്രാഗണ്‍ ഫ്രീഡം പേടകം ...

Sunitha Williams Return: ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള യാത്രയില്‍, അണ്‍ഡോക്കിങ് വിജയകരം; സുനിത വില്യംസ് തിരിച്ചെത്തുന്നു
ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലാണ് സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നു: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നതായി ...