കെ.ജി.എഫ് ചാപ്റ്റര്‍ 2 റിലീസിനൊരുങ്ങുന്നു, പുതിയ അപ്‌ഡേറ്റ് നല്‍കി നിര്‍മ്മാതാക്കള്‍ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ജൂലൈ 2021 (08:57 IST)

റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' നായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. സിനിമയെക്കുറിച്ചൊരു അപ്‌ഡേറ്റ് നിര്‍മാതാക്കള്‍ പങ്കുവെച്ചു.എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലെയും കെജിഎഫ് ചാപ്റ്റര്‍ 2 ന്റെ മ്യൂസിക് അവകാശം ലഹരി മ്യൂസിക്ക് നേടി. ട്വിറ്ററിലൂടെ നിര്‍മ്മാതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന കെജിഎഫ് ചാപ്റ്റര്‍ 2ല്‍ വന്‍ താരനിര തന്നെയുണ്ട്.സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ടന്‍, പ്രകാശ് രാജ്, അച്യുത് കുമാര്‍, അയ്യപ്പ പി. ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയിസ്, ശരണ്‍, ഹരീഷ് റായ്, ദിനേശ് മംഗലാപുരം, താരക്, രാമചന്ദ്ര രാജു, അശോക് ശര്‍മ, മോഹന്‍ ജുനെജ, ശ്രീനിവാസ് മൂര്‍ത്തി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :