ഏതു വേഷവും ഇണങ്ങിയ ഭരത് ഗോപി

bharat gopi
PROPRO
വിധിയോടു പൊരുതിയ ജീവിത

നൂറോളം മലയാള ചിത്രങ്ങളില്‍ വേഷമിട്ട ഗോപി ഹിന്ദിയിലും രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചു. മണി കൗളിന്‍െറ "സത്ഹസേ ഉഠ്തോ ആദ്മി' യിലും, ഗോവിന്ദ് നിഹ്ലാനിയുടെ ആഘാതിലും.

1987 ല്‍ ആന്‍റണി ഈസ്റ്റ്മാന്‍െറ "ഐസ്ക്രീം' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ പക്ഷാഘാതം വന്ന അദ്ദേഹം സിനിമാരംഗത്തോടു താല്‍ക്കാലികമായി വിടപറഞ്ഞു. ദീര്‍ഘകാല ചികിത്സയ്ക്കൊടുവില്‍ ഒന്നു രണ്ടു ചിത്രങ്ങളില്‍ പ്രതൃക്ഷപ്പെട്ട ഗോപി 1988 ല്‍ സംവിധായകനായാണു തിരുച്ചു വന്നത്.

മുന്പ് നടന്‍ മുരളി ആദ്യമായി നായകനായ "ഞാറ്റടി' എന്നൊരു ചിത്രം സംവിധാനം ചെയ്ത ഗോപിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു "ഉത്സവപ്പിറ്റേന്ന്' മോഹന്‍ലാലും പാര്‍വ്വതിയുമായിരുന്നു അഭിനേതാക്കള്‍.

പിന്നീട് 1991 ല്‍ ജോര്‍ജ് ഓണക്കൂറിന്‍െറ കഥയെ ഉപജീവിച്ചു രചനയും സംവിധാനവും നിര്‍വഹിച്ച "യമനം: 1991 ല്‍ മികച്ച സാമൂഹിക ക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. ദേശീയ പുരസ്കാരം നേടിയ അര്‍ച്ചനയായിരുന്നു നായിക.

മമ്മൂട്ടി നായകനായി ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത "പാഥേയം' നിര്‍മിച്ച ഗോപി അതില്‍ സാമാന്യം മികച്ചൊരു കഥാപാത്രത്തെയും അവതരിപ്പിച്ചു. തുടര്‍ന്ന് "കൈക്കുടന്ന നിലാവ്', "ദേവദാസി', "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' തുടങ്ങി കുറേ ചിത്രങ്ങളില്‍ അഭിനയിച്ചു.

നാടക - ചലച്ചിത്ര അഭിനയത്തിന്‍െറ സങ്കേതങ്ങളെപ്പറ്റി "സ്വാനുഭവങ്ങളില്‍ ചാലിച്ചെഴുതിയ "അഭിനയം അനുഭവം' എന്ന പുസ്തകം ദേശീയ അവാര്‍ഡ് നേടി.

WEBDUNIA|
ടെലിവിഷനിലും സജീവമായിരുന്നു ഗോപി. പരന്പരകള്‍ നിര്‍മിക്കുന്നതും സംവിധാനം ചെയ്യുന്നതും കൂടാതെ മിനിസ്ക്രീനില്‍ അഭിനേതാവെന്ന നിലയിലും സജീവമയിരുന്നു അദ്ദേഹം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :