വടക്കന്‍ വീരഗാഥ റീമേക്കില്‍ ചന്തുവായി ദുല്‍ക്കര്‍ ! മമ്മൂട്ടിയുടെ പ്രതികരണമെത്തി !

മമ്മൂട്ടി, ഒരു വടക്കന്‍ വീരഗാഥ, ഹരിഹരന്‍, എം ടി, ദുല്‍ക്കര്‍ സല്‍മാന്‍, Mammootty, Oru Vadakkan Veeragatha, Hariharan, MT, Dulquer Salman
Last Modified ചൊവ്വ, 19 ഫെബ്രുവരി 2019 (14:59 IST)
മലയാള സിനിമയിലെ അടയാളനക്ഷത്രമാണ് 'ഒരു വടക്കന്‍ വീരഗാഥ'. തോല്‍‌വികള്‍ ഏറ്റുവാങ്ങാന്‍ മാത്രം വിധിക്കപ്പെട്ട ചന്തുവിന്‍റെ ജീവിതം പകര്‍ത്തിയ സിനിമ മലയാളത്തിന്‍റെ പഴങ്കഥകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ ചമച്ചു. ചന്തുവിനെ വെറും ചതിയന്‍ മാത്രമായി കാണാന്‍ ഇന്നാരും തയ്യാറാകുന്നില്ല. അത് ആ സിനിമയുടെ വിജയം. എം ടി എന്ന എഴുത്തുകാരന്‍റെ വിജയം. ഹരിഹരന്‍റെയും മമ്മൂട്ടിയുടെയും വിജയം.

ഇപ്പോള്‍ കാണുമ്പോഴും 'വീരഗാഥ'യുടെ വീര്യം കുറയുന്നില്ല. ആ സിനിമയില്‍ അഭിനയിച്ച മമ്മൂട്ടിയില്‍ നിന്ന് രൂപത്തില്‍ ഇപ്പോഴത്തെ മമ്മൂട്ടിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. എന്നാല്‍ അഭിനയത്തില്‍ അദ്ദേഹം ഏറെ വളര്‍ന്നു. വടക്കന്‍ വീരഗാഥയിലെ ചന്തുവാകാന്‍ അന്ന് മമ്മൂട്ടിയല്ലാതെ മറ്റൊരു പേര് സ്രഷ്ടാക്കള്‍ ആലോചിച്ചുപോലുമില്ല. ആ സിനിമ റീമേക്ക് ചെയ്താല്‍ ആര് ചന്തുവാകും? ദുല്‍ക്കര്‍ സല്‍മാന്‍ ആ വേഷത്തില്‍ പരിഗണിക്കപ്പെട്ടാല്‍....

"പുതിയ കാലത്ത് വീരഗാഥയുടെ റീമേക്കിനെക്കുറിച്ച്, പ്രത്യേകിച്ച് ദുല്‍ക്കറിനെ വെച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. ആരെങ്കിലും ആലോചിച്ചാല്‍ അതവരുടെ സ്വാതന്ത്ര്യം. അതിനെ എതിര്‍ക്കാന്‍ ഞാന്‍ ഇല്ല. ദുല്‍ക്കര്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയുമെത്രയോ തെളിയാനുണ്ട്. നടന്‍ എന്ന രീതിയില്‍ എന്നിലുണ്ടായ വളര്‍ച്ച ചന്തുവിന് നല്കാന്‍ കഴിഞ്ഞില്ല എന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. അങ്ങനെയാണ് അത് ഒന്നുകൂടി ഡിജിറ്റലൈസ് ചെയ്ത്, റീപ്രൊഡ്യൂസ് ചെയ്യണമെന്ന് ആഗ്രഹിച്ചത്. പിന്നീട് മറ്റു പലതിന്റെയും ഇടയില്‍ അതു നടന്നില്ല എന്നതാണ് വാസ്തവം. അത്രയധികം പ്രതിസന്ധിയിലൂടെയാണ് ആ കഥാപാത്രം കടന്നുപോകുന്നത്. ഓരോ സമയത്തും ഓരോ വികാരമാണ് ചന്തുവിന്. ബാല്യം മുതല്‍ മരണംവരെ അയാളില്‍ ഒട്ടുമിക്ക വികാരങ്ങളുടെയും പ്രകടനങ്ങള്‍ വന്നുപോകുന്നു. പെര്‍ഫോമന്‍സിന് ഇത്രയും സാധ്യതയുള്ള വേഷങ്ങള്‍ കുറവാണ്" - ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു.

രാജീവ് മാങ്കോട്ടില്‍ രചിച്ച 'ഒരു വടക്കന്‍ വീരഗാഥ: 25 വര്‍ഷങ്ങള്‍' എന്ന പുസ്തകത്തില്‍ ഈ അഭിമുഖം ചേര്‍ത്തിട്ടുണ്ട്. മാതൃഭൂമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ ...

ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അരലക്ഷം കടന്നു; 17881 പേര്‍ കുട്ടികള്‍
ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അരലക്ഷം കടന്നു. ...

'ഉന്നതകുല ജാതര്‍' പ്രസ്താവന പിന്‍വലിച്ച് സുരേഷ് ഗോപി; തന്റെ ...

'ഉന്നതകുല ജാതര്‍' പ്രസ്താവന പിന്‍വലിച്ച് സുരേഷ് ഗോപി; തന്റെ പ്രസ്താവനയും വിശദീകരണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുകയാണെന്ന് മന്ത്രി
ഉന്നതകുല ജാതര്‍' പ്രസ്താവന പിന്‍വലിച്ച് സുരേഷ് ഗോപി. തന്റെ പ്രസ്താവനയും വിശദീകരണം ...

അമേരിക്കയില്‍ നിന്ന് 205 ഇന്ത്യക്കാരെ നാടുകടത്തി; അനധികൃത ...

അമേരിക്കയില്‍ നിന്ന് 205 ഇന്ത്യക്കാരെ നാടുകടത്തി; അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടു
അമേരിക്കയില്‍ നിന്ന് 205 ഇന്ത്യക്കാരെ നാടുകടത്തി. അനധികൃത കുടിയേറ്റക്കാരുമായി സൈനിക ...

തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവ് കെപി ചൗധരിയെ മരിച്ച ...

തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവ് കെപി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്
തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവ് കെപി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി. 44 ...

ആമയൂരില്‍ തൂങ്ങിമരിച്ച നവവധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ...

ആമയൂരില്‍ തൂങ്ങിമരിച്ച നവവധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 19 കാരന്‍ ആശുപത്രിയില്‍
മലപ്പുറം ആമയൂരില്‍ തൂങ്ങിമരിച്ച നവ വധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ...