ഡല്‍ഹി പെണ്‍കുട്ടി: മരണകാരണം 'സെറിബ്രല്‍ എഡീമ'

ന്യൂഡല്‍ഹി: | WEBDUNIA| Last Modified ഞായര്‍, 30 ഡിസം‌ബര്‍ 2012 (00:25 IST)
PRO
PRO
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെ മരണത്തിനു കാരണമായതു 'സെറിബ്രല്‍ എഡീമ' എന്ന അവസ്‌ഥയാണെന്നാണു ഡോക്‌ടര്‍മാരുടെ വിലയിരുത്തല്‍.

ഹൃദയാഘാതത്തെത്തുടര്‍ന്നു തലച്ചോറിലുണ്ടായ നീര്‍വീക്കമാണ് ഈ അവസ്ഥയ്ക്കു കാരണം. തലച്ചോറില്‍ നീര്‍വീക്കമുണ്ടായി രക്‌തചംക്രമണം തടസപ്പെടുന്ന അവസ്‌ഥയാണു സെറീബ്രല്‍ എഡീമ.

കഴിഞ്ഞ 16 നു രാത്രിയായിരുന്നു സംഭവം. പ്രതികള്‍ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലൂടെയും പൊക്കിളിലൂടെയും പ്രതികള്‍ ഇരുമ്പുകമ്പി കുത്തിയിറക്കി. തുടര്‍ന്ന് മൃതപ്രായയായ പെണ്‍കുട്ടിയെ ബസില്‍നിന്നു വലിച്ചെറിയുകയായിരുന്നു‌. സഫ്‌ദര്‍ജംഗ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക്‌ മൂന്നു ശസ്‌ത്രക്രിയകള്‍ നടത്തി. കുടലിന്റെ വലിയൊരു ഭാഗം നീക്കുകയും ചെയ്‌തു.

മരണത്തോടു മല്ലടിക്കുന്ന അവസ്‌ഥയിലും മരുന്നുകളോടു പ്രതികരിക്കുകയും എഴുതുകയും അല്‍പമൊക്കെ സംസാരിക്കുകയും ചെയ്‌തതു പ്രതീക്ഷ നല്‍കിയിരുന്നു. സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു രണ്ടു തവണ മൊഴി നല്‍കുകയും ചെയ്‌തു. അതിനു ശേഷം, ശ്വാസകോശത്തിലും ഉദരത്തിലും അണുബാധയുണ്ടായി. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി കനത്ത ഹൃദയാഘാതം കൂടി ഉണ്ടായതോടെ പ്രതീക്ഷ മങ്ങി. പിന്നീടാണു വിദഗ്‌ധ ചികിത്സയ്‌ക്കായി സിംഗപ്പുരില്‍ കൊണ്ടുപോയി മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :