കണ്ണീരോടെ യദ്യൂരപ്പ ബിജെപി വിട്ടു

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് അദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് അയച്ചുകൊടുത്തു. അദ്ദേഹം എം എല്‍ എ സ്ഥാനവും രാജിവച്ചു. പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാവും.

പാര്‍ട്ടിയില്‍ നിന്ന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യദ്യൂരപ്പയുടെ രാജി. 70-കാരനായ ഈ ലിംഗായത്ത് നേതാവ് മുമ്പ് പലവട്ടം പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കിയിരുന്നു. “പാര്‍ട്ടി എനിക്ക് എല്ലാം തന്നു. ബി ജെ പി കെട്ടിപ്പടുക്കാന്‍ വേണ്ടിയാണ് ഞാന്‍ എന്റെ ജീവിതം മാറ്റിവച്ചത്. ഇപ്പോള്‍ ഞങ്ങളുടെ(ബി ജെ പി) തന്നെ ആളുകള്‍ കാരണം ആ പാര്‍ട്ടി വിടേണ്ടിവന്നു. ചില സംസ്ഥാന നേതാക്കള്‍ എന്നെ പിന്നില്‍ നിന്ന് കുത്തി. ദുഖഭാരത്തോടെയാണ് പാര്‍ട്ടി വിടുന്നത്”- പറഞ്ഞ് നിര്‍ത്തിയപ്പോള്‍ യദ്യൂരപ്പ കരച്ചില്‍ ഒതുക്കാന്‍ പ്രയാസപ്പെട്ടു. താന്‍ നല്‍കിയ സേവനങ്ങളെല്ലാം പാര്‍ട്ടി അവഗണിച്ചതായി യദ്യൂരപ്പ കുറ്റപ്പെടുത്തുന്നു.

ബി ജെ പിയുമായുള്ള 40 വര്‍ഷത്തെ ബന്ധമാണ് യദ്യൂരപ്പ അവസാനിപ്പിച്ചിരിക്കുന്നത്. യദ്യൂരപ്പയുടെ നേതൃത്വത്തിലാണ് ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ബി ജെ പി ആദ്യമായി അധികാരത്തിലേറിയത്. ഭൂമി അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് ലോകായുക്ത അദ്ദേഹത്തിന്റെ പേരില്‍ കേസെടുത്തതോടെ യദ്യൂരപ്പ 2011-ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് പിന്നീട് യദ്യൂരപ്പ ആവശ്യപ്പെട്ടെങ്കിലും ബി ജെ പി നേതൃത്വം വഴങ്ങിയില്ല. പാര്‍ട്ടിയുമായി ഇടഞ്ഞ അദ്ദേഹം നേതൃത്വത്തിന് സ്ഥിരം തലവേദന സൃഷ്ടിക്കുകയും ചെയ്തു. ഒടുവില്‍, പാര്‍ട്ടിവിടരുത് എന്ന നേതൃത്വത്തിന്റെ ആവശ്യം അവഗണിച്ച് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :