മകന്റെ ജനനേന്ദ്രിയം പിതാവ് കടിച്ചെടുത്തു!

ബീജിംഗ്| WEBDUNIA|
PRO
ഓറല്‍ സെക്സ് ചെയ്യാന്‍ വിസമ്മതിച്ചതിന് ചൈനയില്‍ മകന്റെ ലിംഗം പിതാവ് കടിച്ചെടുത്തു. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യക്കടുത്തുള്ള ഷെന്‍ഴേന്‍ ഗ്രാമത്തിലാണ് ലോകത്തെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ആറുവയസുകാരനായ മകന്റെ ജനനേന്ദ്രിയമാണ് മുപ്പത്തിരണ്ടുകാരനായ പിതാവ് കടിച്ചുമുറിച്ചത്. ബിസിനസ് തകര്‍ന്ന് തരിപ്പണമായതിനാല്‍ പിതാവ് മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്ന് വീട്ടുകാരും നാട്ടുകാരുയും പറയുന്നു.

ആറുവയസുകാരനായ മകനോടും നാലു വയസുകാരിയായ മകളോടും കൂടെ പ്രഭാത സവാരിക്ക് ഇറങ്ങിയപ്പോഴാണ് പിതാവ് ഈ കൊടും‌കൈ ചെയ്തത്. കുട്ടികള്‍ വസ്ത്രങ്ങളൊന്നും ധരിച്ചിരുന്നില്ല. കുറച്ച് ദൂരം നടന്നപ്പോള്‍ പിതാവ് തന്റെ ലിംഗം പുറത്തെടുത്ത് ഓറല്‍ സെക്സ് ചെയ്യാന്‍ മകനോട് ആവശ്യപ്പെടുകയായിരുന്നു.

അരുതാത്തതെന്തോ ആണ് പിതാവ് തന്നോട് ആവശ്യപ്പെടുന്നതെന്ന് മനസിലാക്കിയ കുട്ടി വിസമ്മതിക്കുകയും ഭയന്ന് നിലവിളിക്കുകയും ചെയ്തു. അപ്പോഴാണ് മകളുടെ കണ്‍‌മുന്നില്‍ വച്ചുതന്നെ പിതാവ് മകന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചത്. ഇതിനിടെ, കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാരും ഓടിക്കൂടി. തുടകളിലൂടെ ചോര ഒലിച്ചിറങ്ങുന്ന രീതിയില്‍ കുട്ടിയെ കണ്ടതോടെ നാട്ടുകാര്‍ പിതാവിനെ കൈകാര്യം ചെയ്തു.

ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ജനനേന്ദ്രിയം വിജയകരമായി തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ക്കായി. എന്നാല്‍ വളരുമ്പോള്‍ കുട്ടിക്ക് ലൈംഗികബന്ധത്തിന് സാധ്യമാകുമോ എന്നുള്ളത് ആശങ്കയുണ്ടെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :