ശസ്ത്രക്രിയയിലെ പിഴവ്; ബാലന് ജനനേന്ദ്രിയം നഷ്ടപ്പെട്ടു

തമിഴ്നാട്: | WEBDUNIA|
PRO
സുന്നത്ത് കര്‍മ്മം നടത്തിയതിലെ പിഴവ് മൂലം ഏഴു വയസുകാരന് ജനനേന്ദ്രിയം നഷ്ടമായി. കഴിഞ്ഞ പത്താം തീയതിയാണ് ഇമ്രാനെന്ന ബാലനെ സുന്നത്ത് നടത്താന്‍ ആള്‍വാറിലെ സാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ഉപകരണത്തില്‍നിന്ന് മുറിവേല്‍ക്കുകയും അണുബാധയുണ്ടാകുകയും ചെയ്തു. ഇതൊടെ ഇമ്രാന്‍ ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് കുട്ടിയുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ജനനേന്ദ്രിയം നീക്കം ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു, എന്നാല്‍ ഇതിനുശേഷവും കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

ഇതോടെ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. ശസ്തക്രിയ നടത്തുന്നതില്‍ അധികൃതര്‍ ഗുരുതരമായ കൃത്യവിലോപം കാട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു. ശസ്ത്രക്രിയ നടത്തിയത് ഫിസിഷ്യനായ തയാബ് ഖാനാണെന്നും 30 മിനിറ്റ് മാത്രം സമയം ആവശ്യമായ കര്‍മ്മത്തിന് നാലു മണിക്കൂര്‍ സമയമെടുത്തതായും ഇമ്രാന്റെ മുത്തച്ഛന്‍ അയൂബ് ഖാന്‍ പറഞ്ഞു.

ഇമ്രാന്റെ ചികിത്സാച്ചെലവു വഹിക്കാമെന്നു ആശുപത്രി അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രിയുടെ അംഗീകാരം തന്നെ എടുത്തു കളയണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :