ഡിസംബറിന്റെ നഷ്ടം: വിഫലമാകുന്ന പ്രതികരണങ്ങള്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 29 ഡിസം‌ബര്‍ 2012 (10:04 IST)
PRO
പെണ്‍കുട്ടിയുടെ മരണം വിഫലമാകില്ലെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വലിയ പോരാട്ടമാണു പെണ്‍കുട്ടി നടത്തിയത്. ആ പോരാട്ടം ഓര്‍മ്മിച്ചു കൊണ്ടു തന്നെ കുറ്റവാളികള്‍ക്കെതിരേ നടപടി കൈക്കൊള്ളും. കുടുംബാംഗങ്ങളുടെയും ഇന്ത്യന്‍ ജനതയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടി സ്വീകരിക്കുംമെന്നും സാമൂഹ്യ മനസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങളാണ് ആവശ്യം. അതിനുള്ള ചര്‍ച്ചകളും അന്വേഷണവുമാണ് ഈ ഘട്ടത്തില്‍ നടക്കേണ്ടതെന്നും ഡല്‍ഹിയില്‍ നടന്ന യുവജന പ്രക്ഷോഭങ്ങള്‍ മനിസില്‍വച്ച് അതിന്‍റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടു നടപടികള്‍ സ്വീകരിക്കും. ഈ സന്ദര്‍ഭം സങ്കുചിത വിഭാഗീയ താത്പര്യങ്ങള്‍ക്കായി പൗരസമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യം മുഴുവന്‍ ദുഃഖിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം വളരെയധികം നാണക്കേട് ഉണ്ടാക്കുന്നു. മുഖ്യമന്ത്രി, ഡല്‍ഹി സ്വദേശി എന്ന നിലകളില്‍ തനിക്കു ലജ്ജ തോന്നുന്നു. ജനങ്ങള്‍ സമാധാനവും സംയമനവും പാലിക്കണമെന്ന് അനുശോചന സന്ദേശത്തില്‍ ഷീല ദീക്ഷിത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :