3000 പാക് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ത്യന്‍ വിസ

ന്യൂഡല്‍ഹി| WEBDUNIA|
PRO
3,000 പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വിസനല്‍കാല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡിസംബറില്‍ തുടങ്ങുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയോടനുബന്ധിച്ചാണിത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഇത് ആദ്യമായാണ് 3,000 പാക് ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരുമിച്ച് ഇന്ത്യ വിസഅനുവദിക്കുന്നത്. ഡല്‍ഹിയിലെ മത്സരത്തിന് 1,000 വിസനല്‍കും. ബാംഗ്ളൂര്‍ അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടക്കുന്ന മറ്റ് മത്‌സരങ്ങള്‍ക്ക് 500 വീതം വിസ അനുവദിക്കും.

പാക്പൗരന്മാര്‍ക്ക് അതിര്‍ത്തി വഴി കാല്‍നടയായി ഇന്ത്യയിലേക്ക് പ്രവേശിക്കാല് അനുവാദമില്ല. ബസ്, തീവണ്ടി,വിമാന മാര്‍ഗ്ഗങ്ങളിലൂടെ പാക് പൗരന്മാര്‍ക്ക് ഇന്ത്യയിലെത്താനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :