രാജ്മോഹന്‍ ഉണ്ണിത്താന്‍ അനാശാസ്യത്തിന് പിടിയില്‍

മഞ്ചേരി| WEBDUNIA|
PRO
പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താനെ അനാശാസ്യത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ കൊല്ലം സ്വദേശിനിക്കൊപ്പമാണ് ഉണ്ണിത്താന്‍ പിടിയിലായത്. മഞ്ചേരി 22ആം മൈലിലുള്ള ഒരു വാടക വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.

വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് സി പി എം പ്രവര്‍ത്തകരും നാട്ടുകാരും വീട് വളഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് രാജ്മോഹന്‍ ഉണ്ണിത്താനെ യുവതിക്കൊപ്പം തടഞ്ഞുവച്ചത്. നാട്ടുകാര്‍ ഇവരെ വീട്ടില്‍ത്തന്നെ തടഞ്ഞുവച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

പിടിയിലായത് സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവാണെന്ന് അറിഞ്ഞതോടെ പൊലീസ് സ്റ്റേഷന് മുന്നില്‍ വന്‍ ജനാവലി തടിച്ചുകൂടിയിരിക്കുകയാണ്. യുവതിക്കൊപ്പം മറ്റ് പലരും ഈ വീട്ടിലെത്തിയിരുന്നതായാണ് സുചന. സംസ്ഥാനത്തെ മറ്റ് പെണ്‍‌വാണിഭ സംഘങ്ങളുമായി സംഘത്തിന് ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. മുന്‍സേവാദള്‍ പ്രവര്‍ത്തകയാണ് യുവതിയെന്നാണ് സൂചന.

ഉണ്ണിത്താനെതിരെ കേസെടുക്കാന്‍ ആദ്യം പൊലീസ് വിസമ്മതിച്ചുവെന്ന് ആരൊപണമുണ്ട്. ഏറെ വൈകി ഉണ്ണിത്താനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മഞ്ചേരി എസ് ഐ അറിയിച്ചു. മഞ്ചേരിയില്‍ വ്യാപാരിയായ അഷ്‌റഫ് എന്നയാളാണ് വീട് വാടകയ്ക്കെടുത്തത്. നേരത്തേയും ഈ വീട്ടില്‍ ആളുകള്‍ വന്ന് പോയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഉണ്ണിത്താനേയും യുവതിയേയും ഉച്ചയോടെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :