ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുസംഘം കണ്ണൂരില്‍ പിടിയില്‍

കണ്ണൂ‍ര്‍| WEBDUNIA| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2009 (12:11 IST)
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പു നടത്തുന്ന വന്‍ സംഘത്തെ കണ്ണൂരില്‍ പൊലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ ആറ് പേരാണ് പിടിയിലായത്.

ഇവരില്‍ നിന്ന് നിരവധി വ്യാജ ക്രെഡിറ്റ് കാര്‍ഡുകളും പൊലീസ് കണ്ടെടുത്തു. ഇവര്‍ക്ക് രാജ്യാന്തര കുറ്റവാളികളുമായി ബന്ധമുണ്ടെന്ന് ഐജി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.

എവിടെയൊക്കെയാണ് സംഘം തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :