രാജ് താക്കറെയ്ക്ക് അറസ്റ്റ് വാറണ്ട്

മുസാഫര്‍പുര്‍| WEBDUNIA| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2009 (14:53 IST)
PTI
എം എന്‍ എസ് തലവന്‍ രാജ് താക്കറെയ്ക്ക് അറസ്റ്റ് വാറണ്ട്. ഒരു ബീഹാര്‍ കോടതിയാണ് രാജിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബീഹാറികള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയതിനാണ് അറസ്റ്റ് വാറണ്ട്.

നവംബര്‍ രണ്ടിന് മുമ്പ് രാജ് താക്കറെയെ ഹാജരാക്കണമെന്ന് മുംബൈ പൊലീസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുസാഫര്‍പുര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സഹബ് കൌഷറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബീഹാറികള്‍ക്കെതിരെ 2008 ജനുവരി 31ന് രാജ് താക്കറെ അപകീര്‍ത്തികരമായ പ്രസംഗം നടത്തി എന്നാണ് കേസ്. മുതിര്‍ന്ന അഭിഭാഷകനായ സുധീര്‍ ഓജയാണ് പരാതി നല്‍കിയത്.

എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെ ഒരു അറസ്റ്റ് വാറണ്ട് കിട്ടിയിട്ടില്ലെന്നും വാറണ്ട് ലഭിക്കാതെ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും എം എന്‍ എസ് ജനറല്‍ സെക്രട്ടറി നിതിന്‍ സര്‍ദേശായി പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :