ഭക്‍ഷ്യവിലപ്പെരുപ്പം 16.23 % താഴ്ന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 28 മെയ് 2010 (14:18 IST)
PRO
PRO
രാജ്യത്തെ ഭക്‍ഷ്യവിലപ്പെരുപ്പം വീണ്ടും താഴ്ന്നു. മെയ് പതിനഞ്ചിന് അവസാനിച്ച ആഴ്ചയില്‍ 16.23 ശതമാനമായിട്ടാണ് നിരക്ക് താഴ്ന്നിരിക്കുന്നത്. മെയ് എട്ടിന് അവസാനിച്ച ആഴ്ചയില്‍ ഭക്‍ഷ്യ വിലപ്പെരുപ്പം 16.49 ശതമാനമായിരുന്നു. തുടര്‍ച്ചയായ കഴിഞ്ഞ രണ്ട് ആഴ്ചയിലെ ഉയര്‍ച്ചയ്ക്ക് ശേഷമാണ് ഭക്‍ഷ്യവിലപ്പെരുപ്പം താഴ്ന്നിരിക്കുന്നത്.

രാജ്യത്തെ സൂചികയും ഇടിഞ്ഞിട്ടുണ്ട്. മെയ് പതിനഞ്ചിന് അവസാനിച്ച ആഴ്ചയിലെ ഇന്ധനവില 12.08 ശതമാനമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധന വില സൂചിക ഏപ്രില്‍ മാസത്തില്‍ 12.69 ശതമാനം വരെ ഉയര്‍ന്നിരുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും വില താഴ്ന്നിട്ടുണ്ട്.

അവശ്യ സാധനങ്ങളുടെ സൂചികയും താഴ്ന്നിട്ടുണ്ട്. അവശ്യസാധനങ്ങളുടെ സൂചിക മെയ് പതിനഞ്ചിന് അവസാനിച്ച ആഴ്ചയില്‍ 15.90 ശതമാനമായിട്ടാണ് താഴ്ന്നിരിക്കുന്നത്. പച്ചക്കറികളുടേയും പയറുവര്‍ഗങ്ങളുടെയും വിലയിലുണ്ടായ താഴ്ചയാണ് വിലപ്പെരുപ്പം കുറച്ചത്. രാജ്യത്തെ നാണ്യപ്പെരുപ്പം 0.26 ശതമാനം താഴ്ന്ന് 16.49 ശതമാനത്തിന്‍ലെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :