ഭക്‍ഷ്യവിലപ്പെരുപ്പം താഴ്ന്നു

മുംബൈ| WEBDUNIA|
PRO
PRO
രാജ്യത്തെ ഭക്‍ഷ്യവിലപ്പെരുപ്പം വീണ്ടും താഴോട്ട്. ഏപ്രില്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 17.22 ശതമാനമായിട്ടാണ് നിരക്ക് താഴ്ന്നിരിക്കുന്നത്. മാര്‍ച്ച് ഇരുപത്തിയേഴിന് അവസാനിച്ച ആഴ്ചയില്‍ ഭക്‍ഷ്യ വിലപ്പെരുപ്പം 17.70 ശതമാനമായിട്ട് ഉയര്‍ന്നിരുന്നു. തൊട്ടുമുമ്പുള്ള ആഴ്ചയില്‍ 16.35 ശതമാനമായിരുന്നു ഈ നിരക്ക്.

അതേസമയം, മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്കില്‍ വീണ്ടും ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. പച്ചക്കറികളുടേയും പയറുവര്‍ഗങ്ങളുടെയും വിലയിലുണ്ടായ ഉയര്‍ച്ചയാണ് വിലപ്പെരുപ്പം ഉയര്‍ത്തിയത്. എണ്ണവിലയിലുണ്ടായ വര്‍ധനയും നാണ്യപ്പെരുപ്പം ഉയരാനിടയാക്കി.

മാര്‍ച്ച് മാസത്തിലെ നാണ്യപ്പെരുപ്പം 9.9 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഇത് 9.89 ആയിരുന്നു. 2010-11 ഏപ്രില്‍ 20ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ഷിക വായ്പാ നയം പ്രഖ്യാപിക്കാനിരിക്കെയാണ് നാണ്യപ്പെരുപ്പം വര്‍ധിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :