ഭക്‍ഷ്യവിലപ്പെരുപ്പം ഉയര്‍ന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 22 ഏപ്രില്‍ 2010 (13:14 IST)
PRO
PRO
രാജ്യത്തെ ഭക്‍ഷ്യവിലപ്പെരുപ്പം വീണ്ടും ഉയര്‍ന്നു. ഏപ്രില്‍ പത്തിന് അവസാനിച്ച ആഴ്ചയില്‍ 17.65 ശതമാനമായിട്ടാണ് നിരക്ക് ഉയര്‍ന്നിരിക്കുന്നത്. ഏപ്രില്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ ഭക്‍ഷ്യ വിലപ്പെരുപ്പം 17.22 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയലവില്‍ ഭക്‍ഷ്യവിലപ്പെരുപ്പം 8.16 ശതമാനമായിരുന്നു.

ഇന്ധനവില സൂചികയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഏപ്രില്‍ പത്തിന് അവസാനിച്ച ആഴ്ചയിലെ ഇന്ധനവില സൂചിക 12.45 ശതമാനമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. മുന്‍ ആഴ്ചയില്‍ ഇത് 12.43 ശതമാനമായിരുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും വില മൂന്ന് ശതമാനം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഭക്‍ഷ്യവിലപ്പെരുപ്പം ഉയര്‍ന്നത്.

അതേസമയം, മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്കില്‍ വീണ്ടും ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. പച്ചക്കറികളുടേയും പയറുവര്‍ഗങ്ങളുടെയും വിലയിലുണ്ടായ ഉയര്‍ച്ചയാണ് വിലപ്പെരുപ്പം ഉയര്‍ത്തിയത്. നാണ്യപ്പെരുപ്പ നിരക്ക് 9.9 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ആര്‍ ബി ഐ പുറത്തുവിട്ട കണക്കുകളില്‍ 8.5 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എണ്ണവിലയിലുണ്ടായ വര്‍ധനയും നാണ്യപ്പെരുപ്പം ഉയരാനിടയാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :